Latest Updates

1.ചെമ്മീൻ – അരക്കിലോ

2.വെള്ളം – ഒരു കപ്പ്  

ഉപ്പ് – പാകത്തിന്

3.ചുവന്നുള്ളി – നാല്

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

4.എണ്ണ – കാൽ കപ്പ്

5.കടുക് – അര ചെറിയ സ്പൂൺ

6.ഉലുവ – ഒരു നുള്ള്

സവാള നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്

ഇഞ്ചി തീപ്പെട്ടിക്കമ്പിന്റെ വലുപ്പത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – 12 അല്ലി, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്

കറിവേപ്പില – മൂന്നിതൾ

7.കുടംപുളി – നാലു ചുള, വെള്ളത്തിൽ കുതിർത്തത്

8.തേങ്ങ പിഴിഞ്ഞെടുത്ത രണ്ടാംപാൽ – രണ്ടു കപ്പ്

9.തേങ്ങ പിഴിഞ്ഞെടുത്ത ഒന്നാംപാൽ – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ വൃത്തിയാക്കി, ഉപ്പും വെള്ളവും ചേർത്തു വേവിച്ചു വറ്റിച്ചു വയ്ക്കണം.

∙ചുവന്നുള്ളി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ യോജിപ്പിച്ചു മയത്തിൽ അരയ്ക്കുക.

∙എണ്ണ ചൂടാക്കി കടുകു മൂപ്പിച്ചശേഷം ആറാമത്തെ ചേരുവ ചേർത്തിളക്കി വഴറ്റുക. സവാള ഗോൾഡൻ നിറമാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന കൂട്ടു ചേർത്തു വഴറ്റണം.

∙മസാല മൂത്തമണം വരുമ്പോൾ കുടംപുളി ചേർത്തിളക്കി രണ്ടാംപാൽ ചേർത്തു ചെറുതീയിൽ തിളപ്പിക്കുക.

∙തിളച്ച കൂട്ടിലേക്ക് ചെമ്മീൻ കോരിയിട്ട് പാകത്തിനുപ്പും ചേർത്തു വേവിച്ചു ഗ്രേവി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പുക.

Get Newsletter

Advertisement

PREVIOUS Choice